വാപ്പച്ചിയോളം പ്രതിഫലം വാങ്ങുന്ന ചാലു ! ദുല്‍ഖറിന്റെ പ്രതിഫലം അതിവേഗം ഉയരുന്നു

ബുധന്‍, 12 ജനുവരി 2022 (08:45 IST)
മലയാള സിനിമയില്‍ അതിവേഗം പ്രതിഫലം ഉയരുന്ന താരമായി ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' കേരളത്തിനു പുറത്തും മികച്ച കളക്ഷന്‍ നേടിയതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്. വാപ്പച്ചിയും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടി വാങ്ങുന്ന അതേ പ്രതിഫലമാണ് ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലടക്കം ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നിന്ന ദുല്‍ഖറിന് പിതാവിനോളം പ്രതിഫലം ലഭിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് മുതല്‍ എട്ട് കോടിയോളമാണ് ദുല്‍ഖര്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. മമ്മൂട്ടിയാകട്ടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ നാല് കോടി മുതല്‍ എട്ടര കോടി വരെ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍