ഭീഷ്മ പര്‍വ്വം, ആറാട്ട് തുടങ്ങി സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് മാറ്റുന്നു

വ്യാഴം, 20 ജനുവരി 2022 (13:53 IST)
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകളുടെ റിലീസ് നീട്ടുന്നു. മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട് എന്നിവയുടെ റിലീസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വീണ്ടും തിയറ്ററുകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് നീട്ടിവയ്ക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍