മലപ്പുറം കോട്ടയ്ക്കലില്‍ വാഹനാപകടം: നാലു മരണം, രണ്ട് പേരുടെ നില ഗുരുതരം

Webdunia
ശനി, 30 ഏപ്രില്‍ 2016 (07:33 IST)
കോട്ടക്കല്‍ എടരിക്കോടിന് സമീപം പാലച്ചിറമേട് ക്ലാരിക്യാമ്പില്‍ ഇന്നോവ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലി സ്വദേശികളായ ഷംസീര്‍, നൗഫല്‍, ഷംസീര്‍, പര്‍വ്വേസ് എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
 
പുലര്‍ച്ചെ 2.30 നാണ് അപകടമുണ്ടായത്. ഒരേദിശയിലേക്ക് പോയിരുന്ന വാഹനങ്ങളായിരുന്നു രണ്ടും. കണ്ണൂരില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. ക്ലാരിക്യാമ്പില്‍ വച്ച് ചെങ്കുത്തായ വളവ് തിരിക്കുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
 
ലോറിയില്‍ അമിത ഭാരം കയറ്റിയതും കാര്‍ യാത്രക്കാരുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.അപകടത്തില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കാനും രക്ഷാ പ്രവര്‍ത്തനം നടത്താനും ലോറി ഡ്രൈവര്‍ ഉണ്ടായിരുന്നു എങ്കിലും ആസ്പത്രിയില്‍ വച്ച് ഇയാളെ കാണാതായി. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article