‘മറ’ ആവശ്യമില്ലാത്ത നഗ്ന റസ്റ്റോറന്റില്‍ സീറ്റില്ല; വെയ്റ്റിംഗ് ലിസ്റ്റ് തീരാറായി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (20:00 IST)
ബ്രിട്ടണിലെ നഗ്ന റസ്റ്റോറന്റില്‍ ഇനി സീറ്റില്ല, തിരക്ക് വര്‍ധിക്കുകയാണിവിടെ. ഒരു സമയം 42 പേര്‍ക്ക് മാത്രം സന്ദര്‍ശനമുള്ള റസ്റ്റോറന്റിലേക്ക് കയറാന്‍ കാത്തുകെട്ടി നില്‍ക്കുന്നത് 30,000 ല്‍പ്പരം ആളുകള്‍. ആളുകളുടെ കുത്തൊഴുക്കാണിപ്പോള്‍ ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ട് കൊണ്ട് തുറന്ന റസ്റ്റോറന്റിന് ഇനി കാലാവധി വെറും മൂന്ന് മാസം കൂടിയാണ്. 
 
സന്ദര്‍ശനം ആവശ്യപ്പെട്ട് നിത്യേന നിരനധി മെയിലുകളാണ് എത്തുന്നത്. പ്രകൃതിദത്തമായ സൗകര്യങ്ങളും വിഭവങ്ങളും കസ്റ്റമേഴ്‌സിന് ലഭ്യമാക്കുക, വിറക്‌ ഉപയോഗിച്ചുള്ള വറപൊരി ഭക്ഷണങ്ങള്‍ മാത്രം നല്‍കുന്ന ഹോട്ടല്‍ ആഹാരത്തിലും പ്രകൃതത്തിലും മായം കലരാത്ത പുരാതന മനുഷ്യന്റെ ജീവിതത്തെ അനുസ്‌മരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭത്തിന് ലഭിച്ച സ്വീകാര്യതയില്‍ അമ്പരിന്നിരിക്കുകയാണ് സംഘാടകരെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ആധുനികതയുടെ സൗകര്യങ്ങളില്‍ നിന്ന്‌ മാറി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഭക്ഷണം മെഴുകുതിരി വെട്ടത്തിലിരുന്ന്‌ വേണം കഴിക്കാന്‍. അതോടൊപ്പം ഫോട്ടോ എടുപ്പ് കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്. ഇന്‍സ്‌റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യസൈറ്റുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ആറു മാസത്തേക്കാണ്‌ ബന്യാഡി ലണ്ടനില്‍ റെസ്‌റ്റോറന്റ്‌ തുറന്നിരിക്കുന്നത്‌. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അനേകര്‍ക്ക്‌ നിരാശപ്പെടേണ്ടി വരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article