ബ്യൂട്ടിപാര്‍ലറില്‍ എല്‍.എസ്.ഡി വില്‍പ്പന; തൃശൂരില്‍ യുവതി പിടിയില്‍

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (12:36 IST)
തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ മയക്കമരുന്ന് വില്‍പ്പന. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി. ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി (51) യെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ടെത്തിയാണ് അറസ്റ്റ്. 
 
ഇവരില്‍ നിന്ന് 12 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടി. ഒന്നിന് 5000 രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്. സ്‌കൂട്ടറിന്റെ ഡിക്കിയില്‍ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാര്‍ലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article