സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹോട്ടലുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. കാര്‍ഡ് എടുക്കുന്ന സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇന്ന് മുതല്‍ കര്‍ശന പരിശോധനയായിരിക്കും ഉണ്ടാകുക.