യുവാവിനെ പിടിക്കാന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. യുവാവ് ഇപ്പോഴും ഒളിവിലാണ്. ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട വ്യക്തിയുടെ മകള്‍ ബംഗളൂരുവില്‍ ബിഎസ്സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പിറവം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി.