ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിൽ തിടമ്പേറ്റി യന്തിരൻ ആന, ഉത്സവ എഴുന്നള്ളിപ്പിൽ ഇത് പുതിയ ചരിത്രം

ചൊവ്വ, 28 ഫെബ്രുവരി 2023 (19:12 IST)
ക്ഷേത്രോത്സവചരിത്രത്തിലാദ്യമായി എഴുന്നള്ളിപ്പിന് തിടമ്പേറ്റി യന്തിരൻ ആന. ഭക്തർ സംഭാവനയായി നൽകിയ ഇരിഞ്ഞാടപ്പിള്ളി രാമനെന്ന യന്തിരൻ ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. മേളത്താളത്തിനൊപ്പം ചെവിയും വാലുമാട്ടി നിന്ന രാമൻ ഉത്സവത്തിനെത്തിയവർക്ക് കൗതുകമായി.
 
ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പെറ്റ ഇന്ത്യ എന്ന സംഘടനയാണ് റോബോട്ട് ആനയെ സംഭാവനയായി നൽകിയത്. വൈദ്യുതിയിലാണ് ഇതിൻ്റെ പ്രവർത്തനം. ഇരുമ്പ് കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബ്ബർ ഉപയോഗിച്ചുകൊണ്ടാണ് ആനയെ നിർമിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് വായയും ചെവിയും വാലുമെല്ലാം പ്രവർത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന വിധമാണ് നിർമാണം.
 
11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോയോളം ഭാരം വരുന്ന ആനയ്ക്കായി അഞ്ച് ലക്ഷം രൂപയാണ് ചെലവായത്. നാല് പേരെ വരെ വഹിക്കാൻ ഈ യന്ത്ര ആനയ്ക്ക് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍