അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിനു മാംസാഹരവും നല്‍കും: വിദ്യാഭ്യാസമന്ത്രി

വ്യാഴം, 5 ജനുവരി 2023 (10:08 IST)
അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ മെനു വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
അടുത്ത വര്‍ഷം മുതല്‍ ഭക്ഷണ മെനുവില്‍ നോണ്‍ വെജ് ഉറപ്പായും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക ഉള്ളതുകൊണ്ട് മാത്രമാണ് അത് ഒഴിവാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. 
 
' ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു,' മന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍