മലപ്പുറം കോട്ടയ്ക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാളെ പുറത്തെടുത്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ഫെബ്രുവരി 2023 (19:44 IST)
മലപ്പുറം കോട്ടയ്ക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ പുറത്തെടുത്തു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 50അടിയോളം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞുവീണത്. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊട്ടിപ്പാറ സ്വദേശി അഹദിനെ പുറത്തെടുത്തത്. 
 
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ ആള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ അതിനിടെ കിണര്‍ വീണ്ടും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍