'വിശന്നിട്ടാ സാറേ’ - കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് പൊലീസ്

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (09:47 IST)
ഏതവസ്ഥയും ശോകമാണ്. വിശപ്പാണെങ്കില്‍ പറയുകയും വേണ്ട. വിശപ്പിന് വേണ്ടി മോഷ്ടിക്കേണ്ടി വരുന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമാണ്. അട്ടപ്പാടിയില്‍ വിശന്നിട്ട് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിനെ ആരും മറക്കാന്‍ ഇടയില്ല.
 
എന്നാല്‍, വിശപ്പ് കാരണം മോഷ്ടിക്കേണ്ടി വന്ന ചെറുപ്പക്കാരന് 500 രൂപ നല്‍കി തിരിച്ചയച്ച് മാത്രകയായിരിക്കുകയാണ് ജനമൈത്രി പൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ക്ഷേത്രത്തിലായിരുന്നു സംഭവം. 
 
രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ ഇയാള്‍ വിശപ്പ് സഹിക്കാനാകാതെയാണ് ഉരുളിയില്‍ നിന്ന് പണം എടുത്തത്. 20 രൂപയാണ് എടുത്തത്. എന്നാല്‍, ഇതു കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും, അവരെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകമായിരുന്നു.
 
വിശന്നിട്ടാണെന്നും കയ്യില്‍ പൈസയില്ലെന്നും പറഞ്ഞതോടെ പൊലീസുകാര്‍ പിരിവിട്ട് 500 രൂപ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പൈസ നല്‍കി തിരിച്ചയച്ചത്. പറഞ്ഞ് വെച്ച ജോലി കിട്ടാതായതോടെയാണ് യുവാവിന് മോഷ്ടിക്കേണ്ടി വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article