വീട്ടുജോലി ചെയ്യിച്ചു, മുടി ചീകാന്‍ നിര്‍ബന്ധിച്ചു; ജിഷയുടെ അമ്മയ്ക്കെതിരെ വനിതാ പൊലീസുകാര്‍

വെള്ളി, 16 മാര്‍ച്ച് 2018 (14:22 IST)
പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍‌വലിച്ചു. കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ജയിലില്‍ അടച്ച സാഹചര്യത്തില്‍ രാജേശ്വരിക്ക് ഭീഷണികള്‍ ഒന്നുമില്ലെന്ന വനിതാ പൊലീസുകാരുടെ ആവശ്യപ്രകാരമാണ് സുരക്ഷ പിന്‍‌വലിച്ചത്. 
 
അതേസമയം, രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ വന്നതിനാലാണ് സുരക്ഷ പിന്‍‌വലിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. രാജേശ്വരി പോകുന്നിടത്തൊക്കെ ഇവര്‍ക്കൊപ്പം സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരും പോകണം. എന്നാല്‍, തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് രാജേശ്വരി ആരോപിക്കുന്നത്.
 
രാജേശ്വരി വീട്ടുജോലി ചെയ്യിച്ചതായും മുടി ചീകി കൊടുക്കാന്‍ നിര്‍ബന്ധിച്ചതായും വനിതാ പൊലീസുകാര്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കുമെന്ന ഭീഷണിയാണ് രാജേശ്വരി സ്ഥിരം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
നേരത്തേ, മകൾ കൊല്ലപ്പെട്ടതിന്റെ വകയിൽ സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് ലാവിഷായ ജീവിതമാണ് രാജേശ്വരി ഇപ്പോൾ നയിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍