രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോള്‍ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്ന ജസ്ലയുടെ ഫെസ്ബുക്ക് പോസ്റ്റാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായി മാറിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജസ്ല കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം.
അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവർത്തകർ,
ഞാൻ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓർമ്മകളെ പുച്ഛിച്ചു, നിസാരവൽകരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്പെൻഷൻ ഓർഡർ എടുത്ത് തന്നു.
അതേസഹപ്രവർത്തകർ തന്നെയാണല്ലോ സുഹൈബിന്റെ ഓർമ്മകൾക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്റ് ചൊല്ലിയും, അവന്റെ ഓർമ്മകളെ സ്മരിക്കുന്നത് എന്നോർകുമ്പഴാ ഒരു റിലാക്സേഷൻ'