തെരഞ്ഞെടുപ്പ് 2020: കേരളത്തിൽ ഇടതുതരംഗം, ആരോപണങ്ങൾക്ക് ജനങ്ങളുടെ മറുപടി

ജോൺസി ഫെലിക്‌സ്
ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:16 IST)
കേരളമാകെ ഇടതുതരംഗം. ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനുകളിലും ഇടത് മുന്നേറ്റം. യു ഡി എഫിന് ആശ്വസിക്കാൻ മുനിസിപ്പാലിറ്റികളിലെ നേട്ടം മാത്രം.
 
941 ഗ്രാമപഞ്ചായത്തുകളിൽ 520 ഇടങ്ങളിലാണ് ഇടതുമുന്നണി മുന്നേറ്റം നടത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടങ്ങളിലും എൽ ഡി എഫ് ആണ് മുന്നേറിയത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്തും എൽ ഡി എഫ് മുന്നിലെത്തി. ആറ് കോർപ്പറേഷനുകളിൽ അഞ്ചും ഇടതുമുന്നണിക്കൊപ്പം നിന്നു. എന്നാൽ മുനിസിപ്പാലിറ്റികളിൽ 45 എണ്ണം സ്വന്തമാക്കി യു ഡി എഫ് മുന്നിലെത്തി. 35 മുനിസിപ്പാലിറ്റികൾ എൽ ഡി എഫ് നേടി.
 
രണ്ട് മുനിസിപ്പാലിറ്റികളും 24 ഗ്രാമപഞ്ചായത്തുകളും ബി ജെ പി സ്വന്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിജയമെന്നാണ് എൽ ഡി എഫ് നേതാക്കൾ വിലയിരുത്തുന്നത്.
 
യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വിജയം കൂടിയാണിത്. ഇത്രയധികം വിമർശനങ്ങൾക്കിടയിലും മിന്നുന്ന വിജയം നേടാനായതോടെ പിണറായിയുടെ അപ്രമാദിത്വം കേരളരാഷ്ട്രീയത്തിൽ തുടരും. ജോസ് കെ മാണിക്കും ഈ തെരഞ്ഞെടുപ്പ് വിജയം വലിയ ആഹ്ളാദം പകരുന്നതാണ്. യഥാർത്ഥ കേരള കോൺഗ്രസ് ആരാണെന്ന് തെളിഞ്ഞു എന്നാണ് ജോസ് കെ മാണി ഈ വിജയത്തോട് പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article