രാവിലെ 8 മണി മുതൽ വോട്ട് എണ്ണി തുടങ്ങും, പ്രതീക്ഷയോടെ മുന്നണികൾ

ബുധന്‍, 16 ഡിസം‌ബര്‍ 2020 (06:57 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ട് എണ്ണി തുടങ്ങും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ഇതിന് ശേഷമാകും ഇവിഎം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിയ്ക്കുക. പരാമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിയ്ക്കുന്നത്. 
 
കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റിന് മാത്രമേ കൗണ്ടിങ് ഹാളിൽ പ്രവേശിയ്ക്കാൻ അനുമതി ഉണ്ടാകു. സ്ഥാനാർത്ഥിയ്ക്കും ചീഫ് ഇലക്ഷൻ ഏജന്റിനും, ബ്ലോക്ക് വരണാധാരികാരിയ്ക്ക് കിഴിലുള്ള ഒരാൾക്കും കൗണ്ടിങ് സെന്ററിൽ പ്രവേശിയ്ക്കാം. മൂന്ന് മുന്നണികളും വലിയ പ്രതിക്ഷയിലാണ്. കൊവിഡ് പശ്ചാത്തലത്തിലും എല്ലാ ജില്ലകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പൊളിങ്ങിൽ ഉള്ള വർധനവ് തങ്ങൾക്ക് അനുകൂലമാണെന്ന് എല്ലാ മുന്നണികളും അവകാശപ്പെടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍