ലിനിയുടെ ഭർത്താവിന്റെ ആദ്യത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (08:46 IST)
നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭർത്താവിന്റെ ആദ്യത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. 
 
വടകര റസ്റ്റ് ഹൗസില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ സജീഷ് തന്റെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പിക്കുകയായിരുന്നു.
 
നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധ പിടിപെട്ട് ലിനിയുടെ മരണം. ലിനിയുടെ മരണ ശേഷം ഭർത്താവിന് ഗവൺമെന്റ് ജോലി നൽകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article