നിപ്പയ്ക്കും കരിമ്പനിയ്ക്കും പിന്നാലെ വെസ്റ്റ് നൈൽ വൈറസും; കോഴിക്കോട് രോഗം സ്ഥിരീകരിച്ചു

വെള്ളി, 3 ഓഗസ്റ്റ് 2018 (16:02 IST)
നിപ്പയുടേയും കരിമ്പനിയുടേയും ഭീതി മാറുന്നതിനിടെ മറ്റൊരു പനിയും, വെസ്റ്റ് നൈൽ. കോഴിക്കോട് സ്വദേശിനിക്കാണ് ‘വെസ്റ്റ് നൈൽ‍’ പനി സ്ഥിരീകരിച്ചത്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.
 
പനി സ്ഥിരീകരിക്കപ്പെട്ട യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, യുവതിയുടെ അതേ രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. 
 
പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് ‘വെസ്റ്റ് നൈൽ‍’. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന രോഗത്തിന് തലവേദന, പനി, പേശി വേദന, തടിപ്പ്, തലചുറ്റൽ‍, ഓര്‍മ നഷ്ടപ്പെടൽ തുടങ്ങിയവയാണ് ലക്ഷണങ്ങളയുണ്ടാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍