കോഴിക്കോട് പേരാമ്പ്രയിൽ കരിമ്പനി സ്ഥിരീകരിച്ചു

ബുധന്‍, 25 ജൂലൈ 2018 (18:58 IST)
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കരിമ്പനി സ്ഥിരീകരികരിച്ചു. കരിമ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിലെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളിൽ പരിശോധന നടത്തി ആർക്കും പനിയുടെ ലക്ഷണം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. 
 
അസുഖം രക്തത്തിലൂടെ പകർന്നതാകാം എന്നാണ് മെഡിക്കൽ സംഘത്തിന്റെ നിഗമനം. രോഗബാധിതനായ വ്യക്തി രണ്ടാഴ്ചകൾക്ക് മുൻപ് മറ്റൊരു അസുഖവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചിരുന്നു. ഇതിൽ നിന്നാവാം അസുഖ ബാധയുണ്ടായത് എന്നാണ് കരുതുന്നത്. 
  
കരിമ്പനി മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ല. രോഗബാധിതരായ മൃഗങ്ങളിൽ നിന്നും മണ്ണീച്ചകൾ വഴിയാണ് അസുഖം മനുഷ്യരിലേക്ക് പകരാറുള്ളത്. കൊല്ലത്തും നേരത്തെ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍