വിവാദങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി 'അമ്മ'; നടിമാരുമായുള്ള ചർച്ച അടുത്ത മാസം

വ്യാഴം, 19 ജൂലൈ 2018 (10:44 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ നടിമാർ ആവശ്യപ്പെട്ടതുപോലെ ചർച്ച നടക്കും. അടുത്ത മാസം ഏഴാം തീയതിയാണ് നടിമാരെ 'അമ്മ' ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്.
 
നടിമാരായ പാർവതിയും രേവതിയും പത്‌മപ്രിയയും 'അമ്മ'യുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്ത് വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. 'അമ്മ'യുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാർ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 
 
ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും 'അമ്മ'യിലെ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തെത്തുടർന്ന് 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍