തെങ്ങ് ചെത്തുന്നതിനിടയിൽ കത്തി നെറ്റിയിൽ കൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. വൈക്കം ടിവി പുരം പറക്കാട്ടുകുളങ്ങര അന്നാശ്ശേരിയിൽ ബാബുവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 നാണ് അപകടമുണ്ടായത്.
തെങ്ങിൽ കയറി ചെത്തുന്നതിനിടെ ചെത്തുകത്തി നെറ്റിയിൽ കൊണ്ട് മുറിവേറ്റ് താഴെ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.