മാധ്യമപ്രവർത്തകന്റെ മരണം; ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും: മന്ത്രി എകെ ശശീന്ദ്രന്‍

ശനി, 3 ഓഗസ്റ്റ് 2019 (11:42 IST)
മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 
വാഹനത്തിന്റെ ഉടമ ശ്രീറാം അല്ല. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയോടും കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
അപകടത്തിനു ശേഷം രക്തപരിശോധനയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് വിസമ്മതിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നേരത്തേ അറിയിച്ചിരുന്നു. കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.  
 
ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍