കഴിഞ്ഞ രണ്ടു വര്‍ഷമായി അനൂപും വിജയ ലക്ഷ്മിയും സുഹൃത്തുക്കളാണ്. അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുള്ള ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത്. ഈ വിവരം വിജയലക്ഷ്മി വീട്ടില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.