കേരളാ താലിബാനിസത്തിന്റെ ഇരയാണ് പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെന്ന് കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ജനുവരി 2023 (09:28 IST)
കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയന്‍മാരുടെ ദുഷ്പ്രചരണത്തിന് മുന്നില്‍ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോള്‍ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. 
 
ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉണ്ട ചോറിന് നന്ദിയുണ്ടെങ്കില്‍ പഴയിടത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article