കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ഫെബ്രുവരി 2025 (16:22 IST)
കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്. തിരക്കുമൂലം പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷന്‍ ഫെബ്രുവരി 14 വരെ അടച്ചിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് എത്തിയിട്ടുണ്ട്. 
 
ജനുവരി 13ന് ആരംഭിച്ച കുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിന് എത്തിയത്. കഴിഞ്ഞദിവസം പ്രയാഗ് രാജില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
 
ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വിശപ്പും ദാഹവും ക്ഷീണവും മൂലം കഷ്ടപ്പെടുന്ന തീര്‍ത്ഥാടകരെ മാനുഷികതയോടെ കാണണമെന്നും സാധാരണ തീര്‍ത്ഥാടകര്‍ മനുഷ്യരല്ലേ എന്നും അഖിലേഷ് യാദവ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article