28 വര്‍ഷം മുന്‍പുള്ള കേസുകള്‍ക്ക് വരെ നഷ്ടപരിഹാരം നല്‍കി കെഎസ്ആര്‍ടിസി

ശ്രീനു എസ്
വ്യാഴം, 15 ഏപ്രില്‍ 2021 (16:13 IST)
1993 മുതല്‍  വിവിധ കാലഘട്ടങ്ങളില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്. 
 
വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെടുന്നവര്‍ക്ക് കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഇനത്തില്‍ 1179 കേസുകളിലായി 62 കോടി രൂപയോളം നല്‍കാന്‍ ഉണ്ടായിരുന്നു. 
 
1997 ജനുവരി 17 ല്‍  ഉത്തരവ് ആയ 1993 ല്‍ ഫയല്‍ ചെയ്ത OP(MV)733/1993 കേസിന് വരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 10 ന് നാഷണല്‍ ലോ അദാലത്ത് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റില്‍മെന്റില്‍ പങ്കെടുത്ത 121 പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article