Breaking News: കേരളത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍

വ്യാഴം, 15 ഏപ്രില്‍ 2021 (12:59 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുപരിപാടിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം നൂറ് മാത്രം. പൊതുപരിപാടികളില്‍ പരമാവധി 50 മുതല്‍ 100 പേര്‍ വരെ പങ്കെടുക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാളുകളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.

അടുത്ത രണ്ട് ദിവസമായി കേരളത്തില്‍ രണ്ടര ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരെ ആദ്യം പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടും. നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍