ബ്രസിലിലെ പി1 കൊവിഡ് വകഭേദം കൂടുതൽ അപകടകാരി, രോഗം തീവ്രമായി ബാധിക്കുന്നത് ചെറുപ്പക്കാരെ

വ്യാഴം, 15 ഏപ്രില്‍ 2021 (11:46 IST)
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ പി1 ആണെന്ന് റിപ്പോർട്ട്. ആന്റിബോഡികളിൽ നിന്ന് രക്ഷനേടാൻ കഴിവുള്ളതാണ് ഈ വൈറസെന്നാണ് റിപ്പോർട്ടുകൾ.
 
കൊറോണയുടെ ആദ്യരൂപത്തേക്കാൾ പി1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതൽ പകർച്ചശേഷി ഉണ്ടെന്നും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന്  പഠനങ്ങള്‍ പറയുന്നു. ബ്രസീലിലെ രണ്ടാം തരംഗത്തിന് പിന്നിൽ ഈ വൈറസ് വകഭേദമാണെന്നാണ് കരുതുന്നത്. രണ്ടാം തരംഗത്തിൽ ബ്രസീലിൽ മരണസംഖ്യയും കൂടുത‌ലാണ്.
 
ബ്രസീലില്‍ നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. നിലവിൽ ബ്രസീലിൽ കൊവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍  ഭൂരിഭാഗവും 40 വയസിനും അതില്‍ താഴെയും പ്രായമുള്ളവരാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍