രാജ്യ‌ത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‌തത് 1,84,372 കേസുകൾ, മരണം 1027

ബുധന്‍, 14 ഏപ്രില്‍ 2021 (10:54 IST)
കൊവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് രാജ്യം. ഒറ്റ ദിവസം കൊണ്ട് 1,84,372 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
 
24 മണിക്കൂറിനുള്ളിൽ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന മരണ സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,72,085 ആയി ഉയർന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍