രക്തം കട്ടപിടിക്കുന്നു: ജോൺസൺ ആൻഡ് ജോൺസണി‌ന്റെ കൊവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്

ബുധന്‍, 14 ഏപ്രില്‍ 2021 (10:41 IST)
ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് പ്രതിരോധ വാക്‌സി‌ൻ ഉപയോഗത്തിന് അമേരിക്ക താൽക്കാലിക വിലക്കേർപ്പെടുത്തി.വാക്‌സിൻ എടുത്ത ചില‌ർക്ക് രക്തം കട്ടപിടിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ 6 പേർക്കാണ് ഗുരുതരമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയത്.
 
വളരെ അപൂർവമായാണ് ഇത്തരം പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും മുൻകരുതൽ എന്ന നിലയ്‌ക്ക് വാക്‌സിൻ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുകയാണെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍