സംസ്ഥാനത്തിന് ആശ്വാസം: രണ്ട് ലക്ഷം ഡോസ് വാക്‌സിനുകൾ കൂടിയെത്തി
ചൊവ്വ, 13 ഏപ്രില്‍ 2021 (17:19 IST)
സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ കൂടി എത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്കുള്ള വാക്‌സിൻ മാത്രമെ സ്റ്റോക്കുള്ളുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്‌തിരുന്നു.
തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്.