നടന്‍ ടൊവിനോ തോമസിന് കോവിഡ്

നെൽവിൻ വിൽസൺ

വ്യാഴം, 15 ഏപ്രില്‍ 2021 (11:56 IST)
നടന്‍ ടൊവിനോ തോമസിന് കോവിഡ്-19 പോസിറ്റീവ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും ആരോഗ്യനില തൃപ്തികരമെന്നും ടൊവിനോ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ഇനിയുള്ള കുറച്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അഭിനയ രംഗത്തേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ടൊവിനോ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍