ചാക്കോച്ചന്റെ 24 വര്‍ഷങ്ങള്‍, അഭിനന്ദനങ്ങളുമായി ടോവിനോയും ഉണ്ണിമുകുന്ദനും !

കെ ആര്‍ അനൂപ്

ബുധന്‍, 24 മാര്‍ച്ച് 2021 (11:13 IST)
മലയാളസിനിമയില്‍ 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കുഞ്ചാക്കോബോബന്‍ ആശംസകളുമായി മലയാള സിനിമ ലോകം. തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ടോവിനോയും ഉണ്ണിമുകുന്ദനും.
 
'മലയാളസിനിമയില്‍ 24 വര്‍ഷം പൂര്‍ത്തിയാക്കിയ ചാക്കോച്ചന് അഭിനന്ദനങ്ങള്‍. അതും ഫാസില്‍ സാറിന്റെ അനിയത്തിപ്രാവിലൂടെ. സന്തോഷവും ആശംസകളും അറിയിക്കുന്നു. വിജയകരമായ യാത്ര തുടരുക.'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
ടോവിനോ തോമസും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. മലയാള സിനിമയിലെ 24 വര്‍ഷങ്ങള്‍ ചാക്കോച്ചനും ആഘോഷമാക്കി. തന്റെ പ്രിയപ്പെട്ട സിനിമകളുടെ പേരുകള്‍ അടങ്ങിയ ഒരു സ്‌പെഷ്യല്‍ പോസ്റ്ററും നടന്‍ പങ്കുവെച്ചിരുന്നു. നായാട്ട് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍