മുഖത്ത് മുറിപ്പാടുകളുമായി ടോവിനോ തോമസ്, 'കള'യില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും

കെ ആര്‍ അനൂപ്

ചൊവ്വ, 23 മാര്‍ച്ച് 2021 (16:53 IST)
'കള'യില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒട്ടും കുറവുണ്ടാകില്ല. അതിനൊരു സൂചന നല്‍കിക്കൊണ്ട് ടോവിനോയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മുഖത്തുനിന്ന് ചോര ഒലിക്കുന്ന നടനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ആരുടെയും സഹായമില്ലാതെ ടോവിനോ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ഷൂട്ടിങ്ങിനിടെ നടന് പരിക്കേറ്റിരുന്നു. കുറച്ചു ദിവസത്തെ വിശ്രമവും 'കാണെക്കാണെ' എന്ന ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമാണ് നടന്‍ 'കള'യുടെ സെറ്റിലെത്തിയത്.
 
രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു ഭയം ഉണ്ടാകും. അത്തരത്തില്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഭയത്തെയാണ് സിനിമ വരച്ചു കാണിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.അടുത്തിടെ പുറത്തുവന്ന ടീസറും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു. പല കാരണങ്ങള്‍ കൊണ്ട് തന്റെ ഉള്ളില്‍ ഉണ്ടാകുന്ന ഭയത്തെ നേരിടുന്നതിനായി പദ്ധതിയൊരുക്കുന്ന ടോവിനോ കഥാപാത്രത്തിന്റെ പുറത്തുവന്ന ഓരോ പോസ്റ്റുകളും കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍