മമ്മൂട്ടിയുടെ 'വണ്‍'റിലീസിന് ഒരു ദിവസം മുമ്പ് ടോവിനോയുടെ 'കള' തിയേറ്ററുകളില്‍, 'ദി പ്രീസ്റ്റ്'ന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ മെഗാസ്റ്റാര്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (12:47 IST)
മമ്മൂട്ടിയുടെ വണിന് മുമ്പേ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ടോവിനോയുടെ കള. ഒരുദിവസം മാത്രം വ്യത്യാസത്തില്‍ ഒരുപാട് ആരാധകരുള്ള രണ്ട് താരങ്ങളുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുകയാണ്. 'ദി പ്രീസ്റ്റ്'ന് ശേഷം വീണ്ടും വിജയം ആവര്‍ത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് മെഗാസ്റ്റാറും അണിയറ പ്രവര്‍ത്തകരും. 'കള' മാര്‍ച്ച് 25 വ്യാഴാഴ്ച തീയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മാര്‍ച്ച് 26 വെള്ളിയാഴ്ചയാണ് വണ്‍ പ്രദര്‍ശനത്തിനെത്തുന്നത്.
 
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. 97 കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ഈ ത്രില്ലറില്‍ ലാല്‍, ദിവ്യ പിള്ള, ആരീഫ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. കടക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍