'അത് മമ്മൂക്കയുടെ മാത്രം ഒരു പ്‌ളസ് ആണ്', വണിലെ കടയ്ക്കല്‍ ചന്ദ്രനെ കുറിച്ച് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (11:31 IST)
കുടുംബപ്രേക്ഷകരെ അടക്കം തിയേറ്ററുകളില്‍ എത്തിച്ച മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന്റെ വന്‍ വിജയത്തിനുശേഷം വണ്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ മുഖ്യമന്ത്രിയായി കാണാന്‍ ആകുന്നതിന്റെ ത്രില്ലിലാണ് ഓരോ ആരാധകരും. മലയാളത്തില്‍ ആദ്യമായാണ് മെഗാസ്റ്റാര്‍ മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്. ഇതിനുമുമ്പ് യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ വൈഎസ്ആറായി മമ്മൂട്ടി എത്തിയിരുന്നു. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടി നല്‍കിയ വ്യത്യസ്തയെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.
 
'ഓരോ കഥാപാത്രത്തെയും എങ്ങനെ വ്യത്യസ്തമാക്കണം എന്ന് മറ്റാരെക്കാളും നന്നായി മമ്മുക്കയ്ക്ക് അറിയാം. അത് ബോഡി ലാംഗ്വേജ് ആയാലും,കോസ്റ്റ്യുമില്‍ ആയാലും. എല്ലാം വ്യത്യസ്തമായി തന്നെ മമ്മൂക്ക ചെയ്തിട്ടുണ്ട്. അത് മമ്മൂക്കയുടെ മാത്രം ഒരു പ്‌ളസ് ആണ്. നമ്മുടേതായ ഒരു ഇന്‍പുട്ട് അതിലില്ല'-സന്തോഷ് വിശ്വനാഥ് പറഞ്ഞു. 65 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു ഉണ്ടായിരുന്നത്. അതില്‍ 40 ദിവസം മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല മെഗാസ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഏറ്റവും കംഫര്‍ട്ടബിളായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍