സൂയസ് കനാലില്‍ തടസം സൃഷ്ടിച്ചതുമൂലമുണ്ടായ നഷ്ടപരിഹാരം നല്‍കിയില്ല; കപ്പല്‍ പിടിച്ചെടുത്ത് ഈജിപ്ത്

ശ്രീനു എസ്

വ്യാഴം, 15 ഏപ്രില്‍ 2021 (12:35 IST)
സൂയസ് കനാലില്‍ തടസം സൃഷ്ടിച്ചതുമൂലമുണ്ടായ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ ഭീമന്‍ ചരക്കു കപ്പലായ എവര്‍ഗീവണിനെ ഈജിപ്ത് പിടിച്ചെടുത്തു. 900മില്യണ്‍ ഡോളറായിരുന്നു കപ്പലിന് പിഴ നല്‍കിയിരുന്നത്. കപ്പലിനെ ചലിപ്പിക്കാന്‍ ഉണ്ടായ ചിലവും ദിവസങ്ങളോളം തടസം നേരിട്ടതുമൂലമുണ്ടായ ചിലവും കണക്കാക്കിയാണ് പിഴ കനാല്‍ അതോറിറ്റി വിധിച്ചിരുന്നത്. 
 
ദിവസങ്ങളോളം 300ലധികം കപ്പലുകളാണ് ഇരുവശത്തുമായി കുടുങ്ങി കിടന്നത്. മാര്‍ച്ച് 23ന് കുടുങ്ങിയ കപ്പല്‍ മാര്‍ച്ച് 30നാണ് വീണ്ടും ചലിച്ചു തുടങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിഴ ഒടുക്കാത്തതിരുന്നതിനാല്‍ ഇസ്മായിലിയയിലെ കോടതിയാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. അതേസമയം നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍