20 രൂപയ്ക്ക് എ സി യാത്രയൊരുക്കി കെഎസ്ആർടിസി, ജനത സർവീസ് ഇന്ന് മുതൽ

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (16:47 IST)
കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ സി ബസ് യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ എസി ബസ് ആയ ജനത സര്‍വീസ് ഇന്ന് മുതല്‍ നിരത്തില്‍. രാവിലെ 7ന് കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്നും മേയര്‍ പ്രസന്നയാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്.
 
തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കരതിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസ് വിജയകരമായാല്‍ മറ്റിടങ്ങളിലും കെഎസ്ആര്‍ടിസി സമാനമായ സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കൊല്ലം,കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നും സെക്രട്ടറിയേറ്റ് വഴി തമ്പാനൂരില്‍ എത്താന്‍ കഴിയും വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം,കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നും 7:15നാണ് സര്‍വീസ്. രണ്ട് ബസുകളും രാവിലെ 9:30 ഓടെ സെക്രട്ടറിയേറ്റ് എത്തിച്ചേരും. മടക്കയാത്ര വൈകീട്ട് 4:45ന് തമ്പാനൂരില്‍ നിന്ന് വിമെന്‍സ് കോളേജ്. ബേക്കറി ജങ്ഷന്‍ വഴി സെക്രട്ടറിയേറ്റ് കന്റോണ്മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെ നിന്ന് അഞ്ച് മണിയോടെ കൊല്ലം,കൊട്ടാരക്കാര ഭാഗങ്ങളിലേക്ക് പോകും. 7:15 ഓടെ ബസ് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. നിലവിലുള്ള ഓറഞ്ച് നിറത്തിലുള്ള ലോ ഫ്‌ളോര്‍ ബസുകള്‍ നിറം മാറ്റിയാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. മുന്‍വശത്ത് ആകാശനീല നിറമാണ് ബസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article