കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (17:11 IST)
കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. കാട്ടാക്കട കെഎസ്ആര്‍ടിസി ജീവനക്കാരാണ് മര്‍ദ്ദിച്ചത്. മകള്‍ക്ക് മുന്നിലിട്ട് ജീവനക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥിയായ മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കി നല്‍കുവെന്ന് ജീവനക്കാര്‍ പ്രേമനോട് പറഞ്ഞു. 
 
എന്നാല്‍ ഒരുമാസം മുന്‍പ് കോഴ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇത് പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ ഇത് നിങ്ങളാണോ തീരുമാനിക്കുന്നത് എന്ന് ജീവനക്കാര്‍ തര്‍ക്കിച്ച് ഇരു വിഭാഗത്തില്‍ നിന്നും തര്‍ക്കം ഉണ്ടാവുകയായിരുന്നു. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തത് എന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article