പാലക്കാട് വിറകുപുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ കൈയിട്ട വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണന്ത്യം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (13:21 IST)
പാലക്കാട് വിറകുപുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ കൈയിട്ട വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണന്ത്യം. പുഞ്ചപ്പാടം യുപി സ്‌കൂളിലെ പാചക തൊഴിലാളിയായ ഭാര്‍ഗവിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 
 
എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ ഭാര്‍ഗവിയുടെ ബോധം നഷ്ടമായി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഇവര്‍ക്ക് പാമ്പുകടിയേറ്റിയത്. 35 വര്‍ഷമായി സ്‌കൂളിലെ പാചക തൊഴിലാളിയാണ് ഇവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍