വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഡിസം‌ബര്‍ 2024 (09:32 IST)
വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്. ചൂരല്‍മല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവര്‍ക്കാണ് കെഎസ്എഫ്ഇയില്‍ നിന്ന് നോട്ടീസ് ലഭിച്ചത്. ജീവിക്കാന്‍ പണമില്ലാതെ ദുരിതത്തില്‍ കഴിയുമ്പോള്‍ പണം ആവശ്യപ്പെടരുതെന്ന് കുടുംബങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
 
നിലവില്‍ പുനരധിവാസ കേന്ദ്രങ്ങളിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. നേരത്തെ ദുരിതബാധിതരില്‍ നിന്ന് ഇഎംഐ അടക്കമുള്ള തുക പിടിക്കരുതെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article