സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഡിസം‌ബര്‍ 2024 (09:26 IST)
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണമെന്നും നിര്‍ദേശിച്ചു. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിരുന്നു. 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ അനധികൃതമായി പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട പെന്‍ഷന്‍ തുക കൈയിട്ട് വാരിയത്. 
 
കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉണ്ട്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ് ഉള്ളത്. ഇതില്‍ ഒരാള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളേജിലും മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലുമാണ് ജോലി ചെയ്യുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരായ മൂന്നുപേരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 
 
അതേസമയം ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 373 പേരാണ് ഇത്തരത്തില്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article