വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചെയര്‍മാന്‍ കെ വരധരാജന്‍ ഇക്കാര്യം പറഞ്ഞത്. ദുരിതബാധിതരെ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും നോട്ടീസ് നല്‍കിയ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.