കോതമംഗലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നല്‍കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഓഗസ്റ്റ് 2023 (19:07 IST)
കോതമംഗലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നല്‍കും. ചിങ്ങം ഒന്നിന് തുക നല്‍കാനാണ് തീരുമാനിച്ചത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കൃഷിമന്ത്രി പി. പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
 
കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷിചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article