കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഓഗസ്റ്റ് 2023 (13:46 IST)
കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടില്‍ സാബുസാബു ആണ് ഇന്ന് രാവിലെ മരിച്ചത്. 57 വയസായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സാബുവിന്റെ വീടിന്റെ മുന്‍പിലെ വഴിയിലായിരുന്നു അപകടം നടന്നത്. അഗ്‌നിബാധയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. കാറില്‍ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റര്‍ അകലെ വച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചത്. സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ഷൈനിക്കും പൊള്ളലേറ്റിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍