കെ എസ് ബിമല്‍ അന്തരിച്ചു

Webdunia
വ്യാഴം, 2 ജൂലൈ 2015 (12:25 IST)
എസ്എഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ സിപിഐഎം എടച്ചേരി ലോക്കൽ കമ്മിറ്റി മെമ്പറുമായിരുന്ന കെ എസ് ബിമൽ അന്തരിച്ചു. ഉദരാർബുദത്തെ തുടർന്ന് പോണ്ടിച്ചേരിയിലെ ജവഹർലാൽ നെഹ്രു പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് സെന്ററിൽ ചികിത്സയിലായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ വിമതനീക്കങ്ങള്‍ നടത്തിയതിന് സി.പി.എമ്മില്‍ നിന്ന് ബിമലിനെ പുറത്താക്കിയിരുന്നു. കെ എസ് ബിമലിന്റെ ഭൗതികശരീരം നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് വടകര ടൗണ്‍ഹാള്‍, എടച്ചേരി കമ്യൂണിറ്റിഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.