പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ജൂണ്‍ 2022 (13:37 IST)
പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ ഇതേപമ്പിലെ മുന്‍ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി സാദിഖ് ആണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും പ്രതി താഴേക്ക് മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ ആക്രമിച്ച് കെട്ടിയിടുകയായിരുന്നു. 50000 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article