പ്രവാചകനെതിരായ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിന് എതിരെ വെടിവെയ്പ്പ്: 2 മരണം

ശനി, 11 ജൂണ്‍ 2022 (09:26 IST)
നബി വിരുദ്ധ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന വെടിവെപ്പിനിടെയാണ് മരണം. 
 
11 പ്രതിഷേധക്കാർക്കും 12 പോലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളെ തുടർന്ന് ജമ്മു കാശ്മീരിലും ജാർഖണ്ഡിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍