വിവാദപരാമർശം നടത്തിയ നൂപുർ ശർമയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പ്രതിഷേധക്കാരെ നീക്കം ചെയ്‌തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡൽഹി പോലീസ് അറിയിച്ചു.അതേസമയം, പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതര്‍ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം മാധ്യമങ്ങളെ അറിയിച്ചു.