ഒഐസിയുടേത് വിഭജന അജണ്ട, സങ്കുചിത ചിന്താഗതി: രൂക്ഷവിമർശനവുമായി ഇന്ത്യ

തിങ്കള്‍, 6 ജൂണ്‍ 2022 (13:00 IST)
ഇന്ത്യയിൽ മുസ്‌ലിം വിഭാഗത്തിനെതിരെ നടക്കുന്ന വിദ്വേഷപ്രചാരണത്തിന്റെയും വിവേചനത്തിന്റെയും ബാക്കിപത്രമാണ് ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയെന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നിലപാടിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഇന്ത്യ. തെറ്റിദ്ധാരണ പടർത്തുന്നതാണ് ഒഐസിയുടെ പ്രസ്ഥാവനയെന്നും ഒഐസി സെക്രട്ടേറിയറ്റിന്റെ വിഭജന അജൻഡ തുറന്നു കാട്ടപ്പെട്ടുവെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്.
 
ഒഐസി സെക്രട്ടറിയേറ്റിന്റെ സങ്കുചിത ചിന്താഗതിയോടെയുള്ള പ്രസ്താവനയെ ഇന്ത്യ തള്ളിക്കളയുന്നു.ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.വര്‍ഗീയ സമീപനത്തോടെയുള്ള ഒഐസിയുടെ നീക്കം അവസാനിപ്പിക്കണം. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
 
ചില വ്യക്തികൾ നടത്തുന്ന കുറ്റകരമായ പ്രസ്താവനകളെ ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതായി കാണാനാവില്ല. ബന്ധപ്പെട്ട സംഘടന അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍