ആകെയുള്ള 24 ജനവാസമേഖലകളിൽ മതികെട്ടാൻ കൊലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാനത്തിന് എതിർപ്പില്ല. മറ്റ് 23 വനമേഖലകളിലാണ് ഇളവ് വേണ്ടത്. ഇതിൽ 16 പ്രദേശങ്ങൾ വനമേഖലയോട് ചേർന്ന ചെറുപട്ടണങ്ങളോ ജനവാസകേന്ദ്രങ്ങളോ ആണ്.